Nov 21, 2010

കിനാവുകള്‍






പ്രിയസഖീ നീ മാഞ്ഞു പോകുന്നു.
കിനാവില്‍ മാഞ്ഞു നീ......
കരളിലൊരല്പ്പം സ്വപ്നങ്ങള്‍ സ്വരുക്കൂട്ടി നാം.
ഇനിയും വിരിയാത്ത കിനാവുകള്‍......
ജീവിത പാതയ്ക്ക് മീതെയാകിനാവുകള്‍-
പിടഞ്ഞു ചാകുന്നു.
പ്രിയകാമുകി-ക്കൊപ്പമുള്ള ദിനങ്ങള്‍ ഓര്‍മ്മകളില്‍ പോലുമില്ല.

ഹൃദയത്തുടിപ്പോടെ,കരളില്‍ തലചായ്ച്ച് നാം
പങ്കുവെച്ചതെല്ലാം ഓര്‍ക്കുവാനാകില്ലെനിക്കിന്ന്.
അരികെയെന്നപോല്‍ തോനുന്നുവെങ്കിലും-
അതിരുകള്‍ക്കപ്പുറം മാഞ്ഞു നീ.........
ചങ്കിലെ ചോരയില്‍ തിളക്കുന്ന-
മോഹങ്ങള്‍, വിരിയാത്ത മോഹങ്ങള്‍.....
അരികത്തിരുന്നു-തന്നൊരാ സ്വാന്തനമിന്നെ-
വിടെയോ പറന്നകന്നുവോ..............
ഓര്‍മ്മകളില്‍ കത്തിയമര്‍ന്നു നീ......
നിര്‍ബന്ധ് ജീവിത പാതയില്‍ തനിച്ചാണു ഞാന്‍....!
പൊട്ടിയ മനസ്സില്‍ തുന്നിയെടുക്കാനാ-
വുന്നില്ലെനിക്കു നിന്നെ........
ചിറകറ്റ മോഹങ്ങള്‍ക്കു
പറക്കുവാനാകില്ല സഖീ...........
വഴി യാത്രയിലെ നഷ്ട്ടസ്വപ്നങ്ങള്‍ക്ക്
ചിതകൊളുത്തുന്നു...... വിരഹത്തിന്‍ നോവിനാല്‍.....




6 comments:

  1. പ്രണയം-നഷ്ടം, എല്ലാം ഉണ്ടല്ലോ!

    ചിത കൊളുത്താന്‍ വരട്ടെ, വഴീണ്ടാക്കാം മാഷെ :)

    ReplyDelete
  2. സെറിന്‍ നന്നായിട്ടുണ്ട്.
    കിനാവുകള്‍ ഇല്ലെങ്കില്‍ നാമില്ല

    ReplyDelete
  3. ആ ഓര്‍മ്മകള്‍ ഇന്ന് വേദനിക്കുന്നുവെങ്കില്‍ നാളെ സുഖം പകരാനുമാകും...

    ആശംസകള്‍

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. നിര്‍ബന്ധ് ജീവിത പാതയില്‍ തനിച്ചാണു ഞാന്‍....!

    ഞാനും;.............................

    ReplyDelete