Apr 30, 2011

നിന്റെ വർഷപ്രിയ


തോഴാ നിനക്കെന്തിനീ പക
അവളൊരിക്കൽ നിന്റെയായിന്നെല്ലോ,
നിന്നെയവൾ ഹൃദയത്തിലേറ്റിയിരുന്നല്ലോ,
മൌനത്തിന്റെ താഴ്വരകൾ
മെല്ലെയിറങ്ങി നീയവൾക്കൊപ്പം
പ്രണയത്തിന്റെ കുന്നുകൾ-
കൈകോർത്ത് കയറിയതും,
അതിനപ്പുറമൊരു തടാകത്തിൽ-
നീന്തിത്തുടിച്ചതും
കുളിരകറ്റാൻ ചൂടേകിയതും
മറന്നുവോ തോഴാ
നീ ആഞ്ഞുകുത്തിയപ്പോഴും
അവളുടെ ഹൃദയം നിലച്ചില്ല.
വേദനിച്ചെങ്കിലും,കരഞ്ഞില്ല.
ഇന്നും നിക്കായ് തുടിക്കുന്ന മനവുമായ്
ഒരു ചോദ്യം മാത്രം
‘എന്തിനെന്റെ തണൽ നീയകറ്റി?'
ഉത്തരം നൽകൂ പ്രിയതോഴാ..
“ആരോടായിരുന്നു പക?”
നിന്റെ പ്രണയത്തോടോ..

4 comments:

  1. അതെ, ആരോടായിരുന്നു പക?

    ReplyDelete
  2. നല്ല പോസ്റ്റ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു….

    ഇനിയും ഇതുപോലുള്ള പോസ്റ്റുകള് പ്രതീക്ഷിക്കുന്നു... താങ്കള്ക്ക് സമയം കിട്ടുമ്പോള് ഇന്ന് തന്നെ എന്റെ ബ്ലോഗ് വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ് "വഴിയോര കാഴ്ചകള് ” www.newhopekerala.blogspot.com
    സസ്നേഹം ... ആഷിക്

    ReplyDelete
  3. സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്
    ‍പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍.
    സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തേയ്ക്ക്‌ സ്വാഗതം.
    കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിയ്ക്കുക
    http://perumbavoornews.blogspot.com

    ReplyDelete
  4. അവിചാരിതമായി താങ്കളുടെ ബ്ലോഗ് സന്ദര്ശിച്ചു......കിടിലന് ലേയ് ഔട്ട്....ആശംസകള്

    ReplyDelete