Jun 1, 2010

ഒരു ചിരി കണ്ടാൽ.......

                                                       
താൻ എന്നും ഇങ്ങനെയാണെല്ലോ?                           
അത്‌ “സാർ,............ ബസ്സ്‌......”
കിതച്ചുകൊണ്ടാണു ഇത്രയും പറഞ്ഞു ഒപ്പിച്ചതു
ചെറുചിരിയോടെ ജോസ്‌ സാറിന്റെ അടുത്ത ചോദ്യം “നിന്റെ ബസ്സ്‌ എന്നും എന്താടാ താമസിക്കുന്നത്‌ ? ”
“നീയാണോടാ ബസ്സ്‌ ഓടിക്കുന്നത്‌ ? ”
സഹപാഠികളുടെ ചിരി ഉയരുന്നു.
“അല്ല”. ഞാൻ തല താഴത്തിക്കൊണ്ടു പറഞ്ഞു.
“ഇന്നത്തേക്കു കയറി ഇരിക്കടോ........”
തോളിൽ തൂക്കിയിട്ടിരുന്ന ബാഗും വലിച്ചൂരി ഞാൻ സീറ്റിലേക്കു പാഞ്ഞു.........
മുൻ വശത്തായി മൂന്നാമത്തെ ബെഞ്ചിലാണു ഇരിപ്പിടം.
ക്ലാസ്സു തുടങ്ങിയിട്ടു ഒരാഴ്ച്ച ആകുന്നതെയുള്ളൂ....
സഹപാഠികളെ പരിചയപ്പെട്ടു വെരുന്നതെയുള്ളൂ.....




 എന്റെ തൊട്ടടുത്താണു സുജിത്ത് ഇരിക്കുന്നതു
‘എന്താടാ താമസിച്ചത്......?’ തല അല്പ്പം താഴ്ത്തി ശബ്ദം പുറത്തു വിടാതെ സുജിത്ത് ചോദിച്ചു.
‘എടാ ഞാൻ ഇന്നും അവളെ കണ്ടു.....’
‘ഏനിക്കു തോന്നി’
അടുത്ത ക്ലാസ്സ് മുതൽ “ പ്രിൻസിപ്പൾസ് ഓഫ് മാനേജുമെന്റ് ”എടുത്ത് തുടങ്ങും.... പുസ്തകം അടച്ചുകൊണ്ടു ജോസ് സാർ പറഞ്ഞു.
‘എന്റെ ദെവമെ.... ക്ലാസ്സ് എന്തു വേഗത്തിലാണു പോകുന്നതു ? ’
‘ഇതു വരെയും ഒന്നും മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടില്ല ? .’
ഞാൻ എന്നോടായി ചോദിച്ച ചോദ്യത്തിനു ഉത്തരം കിട്ടിയതു എന്റെ ഉള്ളം നന്നായി അറിയാവുന്ന സുജിത്തിന്റെ നാവിൽ കൂടെയായിരുന്നു.
‘എടാ, നീ അവളെ മനസ്സിൽ നിന്നും കള........’
+ 1 കൊമെഴ്സ്സിന്റെ ഭിത്തിതുരന്നു മണി നാദം എത്തികഴിഞ്ഞു
"താങ്ക്യൂ സാർ......" ഞങ്ങൾ ഉച്ചത്തിൽ പറഞ്ഞു.....

ഈ “താങ്ക്യൂ” ഞങ്ങളുടെ അമർഷ്യത്തിൽ നിന്നും ഉടലെടുത്തതായിരുന്നു.
“ഹൊ അങ്ങനെ ഫസ്റ്റ്‌ പീരിയഡ്‌ പോയികിട്ടി ഇനി വൈകിട്ടുവരെ എങ്ങനെ ഇരിക്കും ”
ഇതും പറഞ്ഞുകൊണ്ടു ഞങ്ങൾ പുറത്തേക്കിറങ്ങി.


“എടാ.. ഇന്നു അവൾ എന്നെ നോക്കി ചിരിച്ചെടാ.”
“എനിക്കുറപ്പാ അവൾക്കു എന്നെ ഇഷ്ട്ടമാ...........”
അല്പം ഗൗരവത്തിൽ തന്നെയാ ഞാൻ പറഞ്ഞതു.
"അവളൊടു നിന്റെ ഇഷ്ട്ടം  നീ എങ്ങനെ പറയും" ?
"നീ ഇതു കണ്ടോ.... ഇതു വെറും പേപ്പറല്ല..... എന്റെ ഹൃദയം.... എന്റെ ഇഷ്ട്ടം,
 ഞാൻ ഈ കടലാസിൽ പകർത്തിയിട്ടുണ്ട്‌ ഇതു ഞാൻ അവൾക്കു കൊടുക്കും"
"എടാ കുഴപ്പം ആകരുത്‌........?.ഒന്നുകൂടെ ആലോചിച്ചിട്ടു പോരെ...?"
"എടാ പറയാതെ എനിക്കു വയ്യ..... ഞാൻ ഇന്നു പറയും ഉറപ്പാ.."
"എങ്ങനെ"
"എടാ അവൾ ഇറങ്ങുന്ന സ്റ്റോപ്പിൽ നമുക്കും ഇറങ്ങാം."
"എന്നിട്ടു ?"
"അവക്കു ഇതു കൊടുക്കാം ...... "
"എടാ എനിക്കു ചെറിയ ഒരു പേടി പൊലെ........"
"നിനക്കു പേടിയാണേൽ ഞാൻ ഒറ്റക്കു പൊയിക്കൊള്ളം....... എന്തായാലും ഞാൻ ഇന്നു ഇതു അവൾക്കു കൊടുക്കും,
കുറച്ചു ദിവസമായി ഞാൻ കരുതുന്നതാ.."
"എടാ മലയാളം റ്റീച്ചർ പോകുന്നു വരു കയറാം"


മൂന്നാമത്തെ ബെഞ്ചിലേക്കു കയറി വീണ്ടും ശരീരം മാത്രം ക്ലാസ്സിൽ മനസ്സ്‌ മറ്റ്‌ എവിടെയൊ......
 ഞാൻ അവൾക്കൊപ്പമാണു... എന്റെ മലയാളം പുസ്തകത്തിൽ ഞാൻ അവളെയാണു കാണുന്നത്‌....
അങ്ങനെ മലയാളവും ,ബിസിനസ്സും ,ഇക്കണോമിക്സും, കണക്കും എല്ലാം  അവൾക്ക്‌ വേണ്ടി ഞാൻ മറന്നു....
അവൾക്കൊപ്പം സ്വപ്നങ്ങളുടെ തേരിൽ സഞ്ചരിക്കുകയാണു ഞാൻ...
ക്ലാസ്സുകൾ ഒന്നൊന്നായി കഴിഞ്ഞതു ഞാൻ അറിഞ്ഞില്ല......


“സമയം നാലായി. എടാ ആവൾ പോകുന്ന ബസ്സ് അഞ്ചു മണിക്കല്ലെ?”
ആളൊഴിഞ്ഞ മതിലിൽ ഇരുന്നു കൊണ്ടു സുജിത്ത് ചോദിച്ചു.
"അതെടാ അഞ്ചു മണിയുടെ 'നിള' "
“ഇനിയും ഒരു മണിക്കുർ കുടെ, എടാ നീ ആദ്യം ഇറങ്ങിക്കോണം കേട്ടോ”
മുടി ചീകി ഒതുക്കികൊണ്ടു സുജിത്ത് പറഞ്ഞു.
"നീ എന്റെ കുടെ ഇങ്ങു വന്നാ മതി ഞാൻ എല്ലാം പ്ലാൻ
ചെയ്തിട്ടുണ്ട്."
ഈശ്വരാ മനസ്സിൽ കണ്ടപോലെ എല്ലാം നടക്കണെ.. അവൾക്കു എന്നെ ഇഷ്ട്ടം ആയിരിക്കണെ.
അല്ലെങ്കിൽ അവൾ എന്നെ നോക്കി ചിരിക്കില്ലല്ലോ..അതെ അവൾക്കു എന്നെ ഇഷ്ട്ടമാണു ഞാൻ എന്നോടായി പറഞ്ഞുറപ്പിച്ചു.
സുജിത്ത് എഴുന്നെറ്റു “എടാ ‘നിള’ വരുന്നുണ്ട്."


ബസ്സ് ഞങ്ങളുടെ അരികിലായി തന്നെ നിർത്തി.
പതിവു തള്ള് ഇല്ല ഭാഗ്യം ഞങ്ങൾക്ക് പിന്നിലെ നിരയിൽ സീറ്റു ലഭിച്ചു.
എന്റെ ഹൃദയം തിളച്ചുമറിയും പൊലെ...
അവൾ മുൻപിൽ ഇരിക്കുന്നതു സുജിത്ത് എനിക്ക് കാട്ടിതന്നു.
അവൾ ഇറങ്ങുന്ന സ്റ്റോപ്പ് എനിക്കും നല്ല തിട്ടമാണു,
ചെറിയ ഭയം ഉള്ളിൽ ഉടലെടുത്തിരിക്കുന്നു... ഞാൻ അത് പുറത്ത്കാട്ടിയില്ല അകത്ത് എന്തോ പിടക്കണപോലെ....
താടിക്കാരൻ കണ്ടക്ട്ടർ ഒറ്റമണി അടിച്ചു ബസ്സ് പെതുക്കെ നിന്നു.


മുൻ വശത്തെ വാതിലിൽ കൂടി ഒന്നുരണ്ട്‌ സ്ത്രികളും അവൾക്കൊപ്പം ഇറങ്ങി
പിൻ വാതിലിൽ കൂടെ ഞങ്ങൾ രണ്ട്‌ പേർ മാത്രം
ഇറങ്ങിയപാടെ ഞാൻ ചുറ്റുപാടും ഒന്നു നിരീക്ഷിച്ചു. നേരെ പോകുന്ന വഴിയാണു.
വഴിയുടെ ഇരുവശത്തായും നീളൻ മതിൽ കെട്ടുകളും; അതിനുള്ളിൽ ഇരുനില കെട്ടിടങ്ങളും.
ഞങ്ങൾക്കൊപ്പം ഇറങ്ങിയ സ്ത്രീകൾ പിന്നിലെക്കാണു പൊകുന്നതു തെല്ലൊരു ആശ്വാസം.
അവൾ ഞങ്ങളെ കണ്ടു പക്ഷെ മുഖത്ത്‌ ഒരു ഭാവമാറ്റങ്ങളും ഇടാതെ മുൻപിൽ തന്നെ നടക്കുന്നു.
ചുറ്റും നോക്കികൊണ്ടു സുജിത്ത്  കാലുകൾക്കു വേഗം കുറച്ചു.
ഞാൻ മനസ്സിൽ കണ്ട അതെ രംഗം ,ആരോ പറഞ്ഞു ചെയ്യിക്കും പൊലെ ,എല്ലാവരും,അല്ലെങ്കിൽ എല്ലാം എന്റെ പ്ലാനിംങ്ങ്‌ പൊലെ.....


ഇനിയുള്ള ജോലി എന്റെതാണെല്ലോ.... പക്ഷേ എല്ലാം പ്ലാൻ ചെയ്തപ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നില്ല..
വിളിക്കാതെ എത്തിയ അഥിതിയെപ്പോലെ വിറയിൽ;അത്‌ തകർത്താടുന്നു.
എന്തും വരട്ടെ ഞാൻ അവൾക്കൊപ്പം കയറി നടന്നു.

"ഞാൻ ഇയാൾ കാരണമാ ഇവിടെ ഇറങ്ങിയത്‌."
"ഞാൻ പറഞ്ഞാരുന്നോ."
ഈ മറുപടി എന്റെ പ്ലാനിംങ്ങിൽ ഇല്ലായിരുന്നു. ഞാൻ വിട്ടുകൊടുത്തില്ല.
"അങ്ങനെയല്ല, തന്നെ എനിക്കു ഇഷ്ട്ടമാണു,എന്റെ ഇഷ്ട്ടം ഞാൻ ഇതിൽ കുറിച്ചിട്ടുണ്ട്‌....... ഇത്‌ വായിച്ചിട്ടൊരു മറുപടി നാളെ തരണം.."
ഷർട്ടിന്റെ പോക്കെറ്റിൽ നിന്നും ഹൃദയത്തിന്റെ ഭാഷ പകർത്തിയ കത്ത്‌ അവൾക്കു നേരെ ഞാൻ നീട്ടി.
ഇപ്പൊൾ അവളിൽ മാറ്റത്തിന്റെ മണം അടിക്കുന്നു... അവൾ എന്റെ മുഖത്ത്‌ തന്നെ നോക്കി നില്ക്കുന്നു.
അവളുടെ മുഖഭാവം എന്തെന്ന്‌ മനസ്സിലാക്കുവാൻ എനിക്കായില്ല.
"എടാ ഒരാൾ വെരുന്നുണ്ട്‌ "ഇതും പറഞ്ഞു സുജിത്ത്‌ പുറകിലെക്കു വലിഞ്ഞു.
എഴുത്ത്‌ വാങ്ങാതെ അവൾ മുൻപോട്ട്‌ ഓടി.....


എന്റെ കണ്ണുകൾക്ക്‌ മുൻപിൽ നിന്നും അവൾ മറയും മുൻപെ ഒരു കഷണ്ടിത്തലയൻ അടുത്തെത്തി.
"എന്താടാ കയ്യിൽ ?"
"ഇത്‌......"
ഞാൻ പെട്ടന്നു തന്നെ അത്  പോക്കറ്റിലാക്കി.
"വാടാ പോകാം "സുജിത്ത്‌ എന്റെ കയ്യിൽ പിടിച്ചു കൊണ്ട്‌ പറഞ്ഞു.
"പോകാൻ വരട്ടെ."കഷണ്ടിത്തലയൻ
"ഇയാക്കെന്താ?" സുജിത്ത്‌
കഷണ്ടിത്തലയൻ തെല്ല്‌ കയർത്താണു സംസാരിക്കുന്നത്‌.....
 "പെൺകുട്ടികളെ വഴി നടത്തില്ല അല്ലെടാ...? "
ഞങ്ങളുടെ രണ്ട്‌ പേരുടെയും ശരീരം വിറക്കുന്നതും; ഭയവും,വിറയിലും ഞങ്ങളിൽ മിന്നിമായുന്നതും കണ്ട കഷണ്ടിത്തലയനു കാര്യം എറെക്കുറെ മനസ്സിലായി,
സൗമ്യ സ്വരത്തിൽ അയാൾ പറഞ്ഞു,
"വരു എന്റെ കൂടെ വെരൂ."
"നമുക്കല്പം മാറി സംസാരിക്കാം.”


അല്പം മുൻപൊട്ടു നടന്ന്‌ ഒരു കൂറ്റൻ ഗെയിറ്റ്‌ തള്ളിത്തുറന്ന്‌  ഇളം നീല ചായം പൂശിയ ഇരുനില വീട്ടിനുള്ളിലെക്കു ആനയിച്ചു.
"ഇരിക്കു " കഷണ്ടിത്തലയൻ ചിരിച്ചുകൊണ്ടാണു പറയുന്നത്‌.
ഞാനും സുജിത്തും മുഖാമുഖം നോക്കി നിന്നു.
"ഇരിക്കൂ" ആയാൾ രണ്ട്‌ കസേര ഞങ്ങൾക്ക്‌ മുൻപിലേക്ക്‌ നിരക്കി....
അയാൾ വിണ്ടും പറഞ്ഞപ്പോൾ ,ഞങ്ങൾ ഇരുന്നു.
ചുവപ്പ്‌ സാരി ചുറ്റിയ ഒരു സ്ത്രീ അവിടെക്കു വന്നു.
ഞങ്ങൾ രണ്ടു പേരും ചാടി എഴുന്നേറ്റു...... !!
“നിങ്ങൾ ,എങ്ങനെ ഇവിടെ ”
“അതു ഇവൻ ...., വന്നു.....,ഞാൻ...” എനിക്കൊന്നും പറയാനാകുന്നില്ല.
“റെയിച്ചായാ ഇവർ ഏന്റെ കുട്ടികളാ”
“ അതെയോ...... ഞങ്ങൾ പരിജയപ്പെടുവാരുന്നു നല്ല കുട്ടികളാ ”
സുജിത്തിനെ നല്ലൊണ്ണം വിയർക്കുന്നുണ്ട്‌.... എന്റെ വിയർപ്പെല്ലാം ആവിയായി ശരീരം നിന്നുകത്തുന്നു.
ദൈവമെ ഞങ്ങൾ ഒരു പെണ്ണിന്റെ പുറകെ വന്നതാണെന്ന്‌ ഇയാൾ ടീച്ചറിനോട്‌ പറഞ്ഞാൽ പിന്നെ.....,
എനിക്കു ഇപ്പളെ തല കറങ്ങുന്നു......,
“ സുമീ........., ഇതു എന്റെ മകളാ.........”
അതിരില്ലാത്ത സ്വപ്നങ്ങളുടെ പല്ലക്കിലേറി കഴിഞ്ഞ കുറച്ചു നാളുകൾ ഞാൻ ഈ സുമി ക്കൊപ്പമായിരുന്നു.....,
ഇപ്പൊഴിതാ അവൾ എന്റെ മുൻപിൽ...... അവൾക്കു കൊടുക്കാനുള്ള ഹൃദയം എന്റെ   പോക്കറ്റിലും....!!


സുജിത്ത് പുറത്തേക്കൊരു കുതിപ്പായിരുന്നു....
എങ്ങനെയെന്ന് അറിയില്ല ഞാനും അവന്റയൊപ്പം പാഞ്ഞു.....
കൂറ്റൻ ഗെയിറ്റ്‌ തള്ളിത്തുർന്നു..... ഒറ്റ ഓട്ടം...


പക്ഷെ; എന്റെ പ്ലനിംങ്ങിൽ ഈ ഓട്ടം ഇല്ലായിരുന്നു....
സുജിത്ത് വീട് എത്തിക്കാണുമെന്ന് തോനുന്നു..... അത്രക്കായിരുന്നു അവന്റെ ഓട്ടം....

ഹൊ.... അവളുടെ "ഒരു ചിരിയാണു...." എന്നെയും ഈ ഓട്ടം ഓടിക്കുന്നത്..........



22 comments:

  1. എന്തിര് അണ്ണാ ഇത്.. അക്ഷരങ്ങള്‍ ഒക്കെ നല്ല പൊളപ്പനായി ഒറ്റകൊറ്റക്ക് നില്‍പ്പുണ്ടല്ലോ..
    (വായിക്കാന്‍ പറ്റുന്നില്ലാ)

    ReplyDelete
  2. കുട്ടാ ഒന്നും വായിക്കാന്‍ പറ്റുന്നില്ലെടാ ,,,, എന്താ ഈ ഫോണ്ടിനു പറ്റിയെ… ഒന്ന് ശ്രദ്ധിക്ക്.

    ReplyDelete
  3. ഇന്നലെ വന്നപ്പോള്‍ ഇവിടെ വേറെ ഏതോ ഭാഷ ആയിരുന്നു മലയാളം മാത്രമേ വായിക്കാന്‍ പഠിച്ചിരുന്നുള്ളൂ അതുകൊണ്ട് അത് മനസ്സിലായില്ല. ഇപ്പോള്‍ വായിച്ചു അപ്പോള്‍ ടീച്ചറുടെ മോള്‍ക്കാണാല്ലെ ഹൃദയം കൊടുക്കാന്‍ പോയത് കഷണ്ടിതലയന്‍ പാവമായതുകൊണ്ട് തെറ്റില്ല അല്ലങ്കില്‍ രണ്ടെണ്ണത്തിന്‍റെയും പരിപ്പെടുത്ത് വിട്ടേനെ..! സംഭവം കലക്കി കെട്ടോ നന്നായി എഴുതി .

    ReplyDelete
  4. എഴുത്ത് കൊള്ളാം.. പിന്നെ അക്ഷരതെറ്റുകൾ ശ്രദ്ധിക്കണം. മിക്കവാറും മലയാളം ടൈപ്പിങ്ങ് ശരിയായി വരുന്നതിന്റെയാവും.. കഥയുടെ വിഷയത്തെ പറ്റി കൂടുതൽ പറയുന്നില്ല.. എഴുതൂ.. കൂടുതൽ, കൂടുതൽ..

    ReplyDelete
  5. നന്നായിട്ടുണ്ട്

    ReplyDelete
  6. ബൂലോകത്തേയ്ക്ക് സ്വാഗതം. സംഭവം കൊള്ളാം ട്ടോ.

    ReplyDelete
  7. ബൂലോകത്തേക്ക് സ്വാഗതം.. തെറ്റുകള്‍
    മനസ്സിലായി കാണുമല്ലോ..ഇനി ശ്രദ്ധിച്ചു
    എഴുതുക..കുഴപ്പമില്ലാതെ എഴുതുനുണ്ട്..
    ആശംസകള്‍,..

    ReplyDelete
  8. അവതരിപ്പിക്കാനുള്ള കഴിവ് വിളിച്ചറിയിക്കുന്ന എഴുത്ത്‌.
    ഒന്നുകൂടി എഡിറ്റ്‌ ചെയ്ത് പോസ്റ്റുന്നത് നന്നായിരിക്കും.
    ഈ ലോകത്തേക്ക്‌ സ്വാഗതം.
    വായനയും എഴുത്തും തുടരട്ടെ.

    ReplyDelete
  9. അവതരണത്തില്‍ ഒരു കുഴപ്പമില്ല.പക്ഷേ അക്ഷരതെറ്റാണോ അതോ ഫോണ്ടിന്‍റെ ആണോന്ന് അറിയില്ല, ആകെ കണ്‍ഫ്യൂഷന്‍.എന്തായാലും ഭാവി ഉണ്ട്. :)

    ReplyDelete
  10. dhairyamayi ezhuthikkolu..njanum ithu pole oru thutakkakkaari ayirunnu.all the best

    ReplyDelete
  11. ഇതാ ഒരു bridge പണിയുന്നു. അങ്ങോട്ടെക്കും വരണേ..

    (ഇപ്പം മനസിലായോ ഒരു ചിരി കണ്ടാല്‍ പിറകെ പോകരുതെന്ന്.. ഹി..ഹീ..)

    ReplyDelete
  12. കഥ നന്നായിരിക്കുന്നു.....
    ആദ്യമായിട്ടെഴുതുന്നതല്ലെ... സാരമില്ല...
    വഴിയെ എല്ലാം ശരിയായിക്കോളും....

    ആശംസകൾ....

    ReplyDelete
  13. തുടക്കം അത്ര മോശമൊന്നുമല്ല,വിഷയം പഴയതാണെങ്കിലും അവതരണം നന്നായിട്ടുണ്ട്.പിന്നെ ഫോണ്ടിന്റെ കാര്യമൊക്കെ പലരും പറയുന്നതു കണ്ടു,ഇപ്പോ എല്ലാം ശരിയാണല്ലോ!.അവിടെ സ്നോഫാള്‍ ഒരു പാലം പണിയുന്നതു കണ്ടു .അതിവിടെ പതിവാ. ചില കൊടുക്കല്‍ വാങ്ങലുകള്‍!.ഇനി ഞാനായിട്ടതു മാറ്റുന്നില്ല!ഇവിടെയും നോക്കുക

    ReplyDelete
  14. ആശംസകള്‍ :)
    ഇനിയും നല്ല നല്ല രചനകള്‍ പോസ്റ്റ്‌ ചെയ്യൂ.......
    all the best !!

    ReplyDelete
  15. ഉം ടീച്ചറിന്റെ മോൾക്കു തന്നെ കേറി പോക്കറ്റിൽ സൂക്ഷിച്ച ഹൃദയം കൊടുക്കണം കേട്ടോ... നന്നായിട്ടുണ്ട് ധാരാളം എഴുതുക ആശംസകൾ വില്ലത്തരങ്ങൾ ഇനിയും പോരട്ടെ....

    ReplyDelete
  16. സെറിനേ, പോസ്റ്റില്‍ കുറച്ച് അക്ഷരപ്പിശാചുക്കള്‍ കൂടിയിട്ടുണ്ടല്ലോ... നമുക്ക് എല്ലാവര്‍ക്കും പറ്റുന്നതാണത്. മലയാളം ടൈപ്പിങ്ങ് കാരണം മാത്രമല്ല അത് എന്നു തോന്നുന്നു. എഴുതിക്കഴിഞ്ഞ് 2-3 തവണ വായിച്ച് spelling mistake കറക്റ്റ് ചെയ്യുന്നത് നന്നായിരിക്കും. അതിനു ശേഷം മാത്രം ടൈപ്പ് ചെയ്യുക.

    ReplyDelete
  17. ഒരു കാര്യം കൂടെ...
    ഹെഡ്ഡര്‍ ഡിസൈന്‍ നന്നായിട്ടുണ്ട്,ട്ടോ.

    ReplyDelete
  18. മുളക്കുഴ സെഞ്ച്വറി, പഞ്ചായത്ത്, കോട്ട..ഇതിലേതു ബസ്‌ സ്ടോപ്പിലാ ഇറങ്ങിയത്‌..??

    എഴുത്ത് തുടരട്ടെ..

    ReplyDelete
  19. സെറിന്‍, ഒറ്റയടിക്ക് 17 ക്യാപ്‌ഷന്‍! തന്നതിന്‌ ആദ്യം തന്നെ ഞാന്‍ നന്ദി പറയട്ടെ.
    ബൂലോകത്തേയ്ക്ക് സ്വാഗതം.
    കഷണ്ടിത്തലയന്‍ കൈവെയ്ക്കാഞ്ഞത് ഭാഗ്യം. സാരമില്ല..ആര്‍ക്കും ഒരബദ്ധമൊക്കെ പറ്റും. ഇനിയും ഇതുപോലുള്ള നമ്പറുകള്‍ പോരട്ടെ.
    ആശംസകള്‍.

    ReplyDelete
  20. ബൂലോകത്തേയ്ക്ക് സ്വാഗതം. നല്ല അവതരണം
    ഹെഡ്ഡര്‍ ഡിസൈനും കൊള്ളാം...ആശംസകള്‍.

    ReplyDelete
  21. എന്റെ ബ്ലോഗിലെ കമന്റിനു നന്ദി. പക്ഷെ,
    പുതിയ പോസ്റ്റ്‌ കാണാതെ താന്കള്‍ തിരിച്ചു പോന്നു.
    cordially invite you to visit my blog again. thanks.

    Please remove word verification from your comment box.

    ReplyDelete
  22. തുടക്കക്കാരനില്‍ നിന്നു പ്രതീക്ഷിക്കാവുന്നതിലും മികച്ചത്
    :-)
    ഉപാസന

    ReplyDelete