Jun 15, 2010

ഞാനും,കൊച്ചും ഞങ്ങളുടെ ബ്ലോഗും

"ഇല്ല ,എന്നേടുള്ള ഇഷ്ട്ടം കുറഞ്ഞു,പണ്ട്‌ എന്നും വിളിക്കുമായിരുന്നു,കോളേജിൽ വെച്ച്‌ എന്തൊരു സുഖിപ്പീരായിരുന്നു,എന്റെ പുറകീന്നു മാറത്ത ആളായിരുന്നു....എന്താ ഇച്ചായ്യാ പറ്റിയേ... പറ"

(ഇങ്ങനെ കൊച്ചിന്റെ S.M.S പൊളപ്പനായി വന്നുകൊണ്ടിരിക്കുന്നു, അതെ ഈ കൊച്ച്‌ കോളേജിൽ വച്ചുണ്ടാക്കിയെടുത്ത ഏന്റെ സെറ്റപ്പ്‌ [കാമുകി] N:B സീരിയസ്‌ ലൗവ്വാണെ...

S.M.Sനു മറുപടി കുത്താൻ സമയമില്ല.... എന്താ കാരണം ഞാൻ..... ഞാൻ ബ്ലോഗറാകാനുള്ള പുറപ്പാടിലാ........ ഇതൊക്കെ കൊച്ചിനറിയാമോ.... ഞാൻ Comment തെണ്ടുവാനും..... കമെന്റ്‌ ഇടുവാനും..... നല്ല ഒന്നന്തരം ആലുവ കട്ടയിറക്കി ബ്ലോഗ്‌ പണിയുവാനും,
തുടങ്ങുവാ... ഇതവൾക്കറിയില്ല...

പൊന്നുമോൻ നാലക്ഷരം Study ചെയ്യാനാ അപ്പൻ കംമ്പ്യൂട്ടർ വാങ്ങിതന്നത്‌..... കാലുപിടിച്ചു...നല്ലോണ്ണം തെണ്ടിതന്നെയാ വങ്ങിയെ.... പക്ഷെ എന്ത്‌ പ്രയോജനം ഇന്റർനെറ്റു വേണ്ടെ...അതിലല്ലേ എല്ലാം.. അപ്പൻ 'എട്ടുകും ഏഴുക്കും' അടുക്കില്ല...ഒടുവിൽ സമ്മതിച്ചു ഒരു ചെറിയ കരാറും ഒപ്പിട്ട്കൊടുത്തേ... “ഇന്റെർനെറ്റിൽ നല്ല നല്ല ഇൻഫൊർമേറ്റീവ്‌ ആയ സൈറ്റുകൾ മാത്രം സന്ദർശിക്കുക,രാത്രി 10.30 പി.എം നു ശേഷം അതും വേണ്ടാ, ഒന്നും വേണ്ട...” സിമ്പിൾ കരാർ.ആദ്യമൊക്കെ കരാറിൽ പറയും പൊലെ കാര്യങ്ങൾ മുന്നേറി..പിന്നെ.പിന്നെ..(a+b+c+) അപ്പൻ ലീവും കഴിഞ്ഞു തിരികെപോയപ്പോൾ...എന്നിലെ വില്ലത്തരം ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി, അതെ ഉണരാതെ...ഉണർന്നിരുന്നു-പ്രവർത്തിക്കാൻ തുടങ്ങി..


അങ്ങനെയിരിക്കെ ഒരു വെള്ളിയ്യാഴ്ച്ച ദിവസം ബൂലോകത്ത്‌ ഒന്ന്‌ അഴിഞ്ഞാടി....എന്റമ്മോ എന്തോരും....തിരക്കാ... കമന്റിടുന്നു,ക്യാപഷനിടുന്നു... പെണ്ണുമ്പിള്ള കരണത്ത്‌ താങ്ങിയത്‌ വരെ കഥയാക്കിയ വിരുതന്മാർ,ചന്തിയും ,ജട്ടിയുമൊക്കെ കഥപാത്രങ്ങളും... ഇത്‌ എന്തിരു ലോകം എനിക്കും ഈ 21 വയസ്സിന്റെ ഇടയ്ക്ക്‌ 'കൊണ്ടതും കൊടുത്തതുമായ' നിരവധി കഥകളുണ്ടെല്ലോ എല്ലം കൂടെ വെച്ചുരു സ്രിഷ്ട്ടി തുടങ്ങുക തന്നെ..... അതെ പണി ആരംഭിച്ചു,നല്ല...തിരക്കുള്ള പണിയാ.... അങ്ങനെ ബി.കോം പരീക്ഷയും കഴിഞ്ഞു അല്ലറ ചില്ലറ ഉഡായിപ്പുമായി നീങ്ങിയ ഞാനും
ബ്ലോഗ്ഗെർ ആയി.....

മൊബൈൽ ഫോൺ അലച്ച്കീറുകയാണു (Daddy mummy veetil illaa...)
ഞാൻ
ബ്ലോഗിലല്ലെ , അപ്പൊ, ഞാൻ ഫോൺ എടുക്കാമോ,, പറ ,,,, എടുക്കാമോ...ഞാൻ ബിസ്സിയല്ലെ...
വീണ്ടും ട്രിംങ്ങ്‌... ട്രിംങ്ങ്‌... ലാന്റ്‌ ഫോൺ കൂവിവിളിക്കുന്നു..
ശെടാ.... ഇതേതു.....പഹയനാ.....
ഹലോ.... (അപ്പനാ ലൈനിൽ)
മിസ്റ്റർ തന്തപ്പടി : “ആരുടെ അമ്മെ കെട്ടിക്കുവാടാ..., ഞാൻ ഒരു മണിക്കുറായി വിളിക്കുന്നു .... തല്ലിപൊട്ടിക്കും നിന്റെ കമ്പ്യൂട്ടറും, ഇന്റെർനെറ്റും, കോപ്പുംകൂടെ...”
ഞാൻ മിണ്ടതെ നിന്നു കമെന്റ്സ്‌ കേൾക്കുന്നു.പോസ്റ്റ്‌ ഇടുന്നതിനു മുമ്പ്‌ തന്നെ ലഭിച്ച കമെന്റല്ലെ.
വീണ്ടും മിസ്റ്റർ തന്തപ്പടി : എടാ റിസൾട്ട്‌ എന്നാ അറിയുന്നെ.. നീ തിരക്കിയോ.... എന്താടാ മിണ്ടാത്തെ...
ഞാൻ: അറിയില്ല (പിന്നെ M.G University ക്കു പോലും അറിയില്ലാത്ത കാര്യമാ... എന്നോടു ചോദിക്കുന്നെ)
മിസ്റ്റർ തന്തപ്പടി : എടാ നിനക്കു വേണ്ടിയല്ലെ ഞാൻ ഈ അറബിനാട്ടിൽ കിടന്നു കഷ്ട്ടപ്പെടുന്നെ.. നീ M.com ന്റെ Admission നെറ്റിൽ നോക്കിയോ..?
ഞാൻ: ഇല്ല ഇന്നു നോക്കാം(പിന്നെ നാലാളെ വിളിച്ച്‌ ബ്ല്ലോഗ് ഉണ്ടക്കുമ്പോഴാ.. Admission) എല്ലാം ഇന്ന്‌ നോക്കാം ഡാഡീ..... ശരി.... ഡാഡീ.... വെക്കട്ടെ (തന്തപ്പടി മനസ്സിൽ പറഞ്ഞത്‌ ഞാനും കേട്ടു , “ഇത്രേം വെച്ചതു പോരായോ..”)

ഹൊ ബ്ലോഗ്‌ പണിക്കിടെ എന്തൊക്കെ ചീത്ത വിളി കേൾക്കണെ... അല്ല അപ്പൻ എന്നെ ഓർത്താ ഈ വാരികൂട്ടുന്നതെ,പുള്ളിക്കാരനു എപ്പോളും എന്നെ പറ്റിയുള്ള ചിന്തയാ.... എനിക്കോ.... ബ്ലൊഗിനെ പറ്റിയും...എന്തൊരു ലോകം....

ബ്ലോഗിൽ പിച്ച വെച്ചപ്പോൾ തന്നെ വീട്ടിൽ എന്റെ പ്രവർത്തന ഫലം ലഭിച്ചു കൊണ്ടിരുന്നു.ആദ്യ ഫലം വന്നത്‌ ഇന്റെർനെറ്റ്‌ ബില്ലിന്റെ രൂപത്തിലായിരുന്നു,തൊട്ടുപുറകെ K.S.E.B യുടെ Shocking കറന്റ്‌ ബില്ലും. ഈ രണ്ട്‌ ഫലവും സമം സമം ചേർത്ത്‌ അമ്മ യുടെ വക നല്ല ഹോട്ട്‌ കമെന്റ്സ്‌. ഈ ബില്ലൊന്നും ഞാൻ അടയ്ക്കില്ല... പോ.. മമ്മീ തമാശ പറയാതെ....

“തമാശയല്ല നീ തന്നെ കാശ്‌ കൊടുക്കണം.”

ഇതും എനിക്കു കിട്ടിയ സമ്മാനം.... ഒടുവിൽ മമ്മിയെ സോപ്പിട്ട്‌ അപ്പൻ അറിയാതെ ബില്ലടപ്പിക്കാൻ വഴി കിട്ടി .... അതെ ഞാൻ മമ്മി നട്ടുവളർത്തുന്ന പൂക്കൾക്ക്‌ വെള്ളമൊഴിക്കുന്നു, തുണി അലക്കുന്നു,പാത്രം കൂടെ കഴുകി കൊടുത്താൽ സംഗതി വിജയിക്കും....
പാത്രം കഴുകാനുള്ള പുറപ്പാടിനിടയിൽ,,,,
“ എടാ നിന്നോട്‌ തുണി കഴുകാൻ ഞാൻ പറഞ്ഞാരുന്നോ..?
മൂവായിരം രൂപയുടെ സാരി കീറിയിട്ട്‌ പാത്രം കൂടെ പൊട്ടിക്കാൻ വന്നതാ ,നാശകാലൻ..(ഇത്‌ പതിവായി വിളിക്കാറില്ല)
അത്‌ എനിക്കൊട്ടും... സുഖിച്ചില്ല... ഞാൻ മുറിയും പൂട്ടി കട്ടിലിൽ കിടന്ന്‌ ചിന്തിച്ചത്‌ “ എന്തിരെക്കെയോ.... സഹിച്ചിട്ടായൊരിക്കും പഹയന്മാർ ബ്ലോഗ്‌ എഴുതുന്നത്‌”
പുറത്ത്‌ മമ്മി എടാ കതക്‌ തുറക്കാൻ.. ഇല്ലെങ്കിൽ ഞാൻ......

തുറന്നേക്കാം മമ്മിയല്ലെ...
“എടാ ചെറുക്കാ നീ ഇങ്ങനെ ഇതിന്റെ ചൊവുട്ടിൽ ഇരുന്നാൽ എങ്ങനെയാ..... ഡാഡി വിളിച്ചുപറഞ്ഞു നിനക്കു ഒരു 'ചൂടും ചുമതലയും' ഇല്ലെന്നു, നീ എന്താടാ ഇങ്ങനെ തുടങ്ങുന്നെ?”
“അത്‌ മമ്മീ ഞാൻ ഒരു ബ്ലോഗ്ഗറകാൻ ഉള്ള തയ്യാറെടുപ്പാ.”

നിന്നെ ബ്ലോഗ്ഗറാക്കാനല്ല, അച്ചനാക്കാനാ ഞങ്ങൾ വളർത്തുന്നെ (നടന്നതു തന്നെ, ഞാൻ അച്ചനായാൽ ആ ഇടവകജനങ്ങളുടെ കാര്യം ദൂപകുറ്റിയിലെ പൊഹ.... പോലെ)

“മതി പോയി കിടക്കാൻ”
ഒടുവിൽ കിടക്കാൻ പോകുമ്പോൾ കൊച്ച്‌ വിളിക്കുന്നു..
ചാടിക്കയറി ഫോണും എടുത്ത്‌ മുറിയും പൂട്ടി കട്ടിലിൽ തലയും ചുരുട്ടി “ എന്താ ഇച്ചായാ ഫോൺ എടുക്കാത്തെ, ഞാൻ എന്ത്മാത്രം കരഞ്ഞെന്നോ..”

എന്ത്‌ കള്ളം പറഞ്ഞാ കൊച്ചിന്റെ സങ്കടം മാറ്റുന്നെ... “ എടാ എന്റെ കാലുമുറിഞ്ഞിരിക്കുവാ”(പിന്നെ കാലുകൊണ്ടാ ഇച്ചായൻ ഫോൺ എടുകുന്നെ.... മണ്ടികൊച്ച്‌ അത്‌ ചോദിച്ചില്ല)
വീണ്ടും തൊന്തരവ്‌ “ എനിക്കിപ്പോ ഇച്ചായനെ കാണണം,” ഒരുപാട്‌ മുറിഞ്ഞോ..."
ശെടാ.... കള്ളം പറഞ്ഞാലും, ചീറ്റുമോ.....(ബ്ലോഗ് തുടങ്ങിയതിൽ പിന്നെ ഒരു കള്ളം പോലും,ഉഡായിപ്പാകുന്നു)
” ഇല്ലെടാ Not serious“
”അല്ല ഇച്ചായൻ ചുമ്മാ പറയുവാ“
ഒടുവിൽ സത്യം പറഞ്ഞിട്ടും, വിശ്വസിക്കാത്ത കൊച്ചിനു വേണ്ടി എന്റെ രണ്ടു കാലിന്റെയും ഒരു ഫോട്ടോ എടുത്ത്‌ ഒരു e-മെയിലുവിട്ടു,അല്ലപിന്നെ...
ഇപ്പോൾ എല്ലാം മനസ്സിലാകുന്നു,ചന്തിയും ജട്ടിയുമൊക്കെ എങ്ങനെ പോസ്റ്റുകളായി എന്നും,എല്ലാം...നല്ല തിട്ടമാകുന്നു.....അതെ ഇനിയീ ബൂലോകത്ത് ഞാനും..... 

N.B എന്റെ Followers ആകുന്നവരെ ഞാനും Follow ചെയ്യുമെ... പുതിയ Post കൾ ഉടൻ റിലീസ് ചെയ്യുമേ..

14 comments:

  1. ചന്തിയും ജട്ടിയുമായിട്ടാണോ വരവ്...അതിനൊക്കെ ഞങ്ങള്‍ പേറ്റന്റ് എടുത്തു കഴിഞ്ഞു...വേറെ ഒന്നും ഇല്ലേ?
    ഏതായാലും ബൂലോകത്തേയ്ക്ക് സ്വാഗതം..

    ReplyDelete
  2. ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു..കൊള്ളാം..ഇനിയും ഇത് പോലെ തന്നെ എഴുതണം കേട്ടോ..?
    പിന്നെ എന്താ വികാരിയച്ചന്‍ എന്നത് കൊണ്ട് ഉദേശിച്ചത്‌..?കൊച്ചിന്ടച്ചന്‍ എന്നാണേല്‍ പിന്നേം ഉണ്ട്.
    (വികാരിയച്ചന്‍ ഒന്നും അല്ലല്ലോ അല്ലെ..)
    ഫോളോ ചെയ്യാന്‍ എവിടെ ഫോളോവര ഗാഡ്ജറ്റ്..?

    ReplyDelete
  3. ഇത്രേം ശുഷ്കാന്തിയോടെ ബ്ലോഗ് നടത്തിക്കൊണ്ടു പോവുന്ന വേറൊരു ബ്ലോഗ്ഗറും കാണില്ലെന്നു ഇതു വായിച്ചപ്പോള്‍ തോന്നുന്നു.:)

    ReplyDelete
  4. കൊള്ളാം...കൊള്ളാം .........

    ReplyDelete
  5. വികാരിയച്ചനാകാന്‍ പോകുന്ന ആളാണോ ഇങ്ങിനെ വികാരാധീനനായി "കൊച്ചി"നോട് കൊച്ചു വര്‍ത്തമാനം പറഞ്ഞൊണ്ട് ഇരിക്കുന്നത്. ചെന്ന് മത്തായീടെ സുവിശേഷം പോയി വായിക്കച്ചോ... :)

    ReplyDelete
  6. കേട്ടിടത്തോളം വികാരം കുറച്ചു കൂടുതലാണല്ലോ. ഇങ്ങനെ പോയാല്‍ വികാരിയച്ചനല്ല പോപ്പു തിരുമേനി ആകും.
    കടുക്ക വെള്ളം നല്ലതാണ്.
    പണ്ടൊക്കെ കമന്റടിച്ചു എന്ന് പറഞ്ഞാല്‍ മഹാ "വഷളന്‍" ആയിട്ടാണ് ആളുകള്‍ വിചാരിച്ചിരുന്നത്. അങ്ങനെ വികാരി വരെ എന്റെ വഴിക്ക് വന്നേ! ഇപ്പോള്‍ സകല എരപ്പാളികളും ദാ കമന്റടിക്കുന്നു. :)

    ReplyDelete
  7. ബൂലോകത്തേക്ക് സ്വാഗതം..

    ReplyDelete
  8. അങ്ങനെ അടുത്ത ആള്‌ കൂടി ഒരു വഴിക്കാകാന്‍ പോകുന്നു :)
    സ്വാഗതം

    ReplyDelete
  9. serin,
    chila prathyeka blogpostukalaanu aavesam thannathennu manassilaayi.athu mathramallatto...vereyum blogukal und.ellattiloodeyum onnu kadannu po.
    samsayam onnum venda.....oru nalla bhaavi munnilund......aashamsakalode svagatham.

    ReplyDelete
  10. കൊള്ളാം, ബൂലോകത്തേക്ക് സ്വാഗതം

    ReplyDelete
  11. കിടിലന്‍ പോസ്റ്റ്‌...
    മലയാളിത്തമുള്ള മനോഹരമായ കഥ.
    ഇനിയും ഇതു പോലുള്ള കഥകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  12. അടിപൊളി.. ഒരു രക്ഷയുമില്ല.. കിടിലന്‍ ഭാഷ തന്നെ.. സമ്മതിച്ചിരിക്കുന്നു.. കീപ്‌ പോസ്റ്റിങ്ങ്‌..:)നമോവാകം..:D

    ReplyDelete