Nov 21, 2010

കിനാവുകള്‍






പ്രിയസഖീ നീ മാഞ്ഞു പോകുന്നു.
കിനാവില്‍ മാഞ്ഞു നീ......
കരളിലൊരല്പ്പം സ്വപ്നങ്ങള്‍ സ്വരുക്കൂട്ടി നാം.
ഇനിയും വിരിയാത്ത കിനാവുകള്‍......
ജീവിത പാതയ്ക്ക് മീതെയാകിനാവുകള്‍-
പിടഞ്ഞു ചാകുന്നു.
പ്രിയകാമുകി-ക്കൊപ്പമുള്ള ദിനങ്ങള്‍ ഓര്‍മ്മകളില്‍ പോലുമില്ല.

ഹൃദയത്തുടിപ്പോടെ,കരളില്‍ തലചായ്ച്ച് നാം
പങ്കുവെച്ചതെല്ലാം ഓര്‍ക്കുവാനാകില്ലെനിക്കിന്ന്.
അരികെയെന്നപോല്‍ തോനുന്നുവെങ്കിലും-
അതിരുകള്‍ക്കപ്പുറം മാഞ്ഞു നീ.........
ചങ്കിലെ ചോരയില്‍ തിളക്കുന്ന-
മോഹങ്ങള്‍, വിരിയാത്ത മോഹങ്ങള്‍.....
അരികത്തിരുന്നു-തന്നൊരാ സ്വാന്തനമിന്നെ-
വിടെയോ പറന്നകന്നുവോ..............
ഓര്‍മ്മകളില്‍ കത്തിയമര്‍ന്നു നീ......
നിര്‍ബന്ധ് ജീവിത പാതയില്‍ തനിച്ചാണു ഞാന്‍....!
പൊട്ടിയ മനസ്സില്‍ തുന്നിയെടുക്കാനാ-
വുന്നില്ലെനിക്കു നിന്നെ........
ചിറകറ്റ മോഹങ്ങള്‍ക്കു
പറക്കുവാനാകില്ല സഖീ...........
വഴി യാത്രയിലെ നഷ്ട്ടസ്വപ്നങ്ങള്‍ക്ക്
ചിതകൊളുത്തുന്നു...... വിരഹത്തിന്‍ നോവിനാല്‍.....




Nov 12, 2010

വേർപിരിയൽ

ഇനിയെനിക്കായി കാത്തിരിക്കുവാനാരുമില്ല
എൻ ദിവ്യ സമ്പത്തായ മാതാവെന്നെ-
തനിച്ചാക്കി വിദൂരതയിലെക്ക്‌ യാത്രയായി
അമ്മയോടൊപ്പമീ വീടിന്റെ-
ശോഭയും നിലച്ചു.

എല്ലാമായിരുന്നെനിക്കെന്റെയമ്മ........
അമ്മതൻ മുഖം-..................
കണികണ്ടുണരുന്നതാണെനിക്കിഷ്ട്ടം.
എത്രയെത്ര കണ്ടാലും മതിവെരില്ലാ-
മാതാവിൻ മുഖം,കണ്ണിനു-
കുളിർമ്മയായിരുന്നു....
അമ്മയിൻ സ്വരമെൻ കാതി-
നിമ്പമായിരുന്നതെൻ-
ഹൃദയത്തിൻ താളമായിരുന്നു.


തിരുനാമകീർത്തനമന്നാദ്യം-
ചൊല്ലിതന്നതും,...........
അമ്മയെന്നെഴുതി പഠിപ്പിച്ചതും
നിലാവുളള രാത്രിയിൽ
രാരീരം പാടി-ഉറക്കിയതും,
അമ്പിളി മാമനെ കാട്ടി മാ-
മൂട്ടിയതും എനിക്കിനി ഓർമ്മകൾ.


താളത്തിൽ പാടി ഊഞ്ഞാലാട്ടിയതും,
പൂക്കളമിട്ടതും, പുത്തനോണകോടിയുടുപ്പിച്ചതും,
തൂശനിലവെട്ടി-ചോറൂട്ടിതന്നതും.
കള്ളം കാട്ടിയിട്ടോടി ഞാൻ മറയുന്നതും
ഉണ്ണീന്ന വിളികേട്ടാൽ ഓടി.....
യെത്തുന്നതും ഇനി ഓർമ്മകൾ


അമ്മതൻചൂടേറ്റാമടിയിൽ
ചായുന്നതായിരുന്നെനിക്കേറെയിഷ്ട്ടം.
ആയിരം ജന്മത്തിൻ പുണ്യമെന്നമ്മ.
ഇനിയൊരു ജന്മമീ-
യമ്മതൻ മകനാകുവൻ
ദൈവങ്ങൾ കനിഞ്ഞീടുമൊ......


നിഴലായമ്മയോടൊപ്പം.....
പോയിരുന്നെനിക്കെന്തെ....
ഇന്നു കൂട്ടുപോകുവാനായില്ല....
എന്നെതനിച്ചാക്കി എങ്ങുപോയമ്മ....
ഏകാന്ത തീരത്തു വിരഹത്തിൻ-
നോവുമായീ മകൻ നില്പു
ഇഹ ജന്മത്തിലെന്റെ-
എല്ലാ വിജയത്തിനും ഒരൊറ്റ
അവകാശിയതെന്നമ്മ.

ഇന്നീയാകാശ ഗംഗയിലേറ്റവും-
ശോഭയാർന്ന താരമതെന്നമ്മ.....
ഇരുട്ടിൽ വഴിവെളിച്ചമായെൻ....
തലയ്ക്കു മീതെ നില്പു..
ജന്മം തന്നൊരെന്നമ്മ.