Nov 14, 2012

യാചനം

കാല്‍ ചുവട്ടിലെ മണ്ണ്  നീങ്ങിപ്പോകുന്നു,
നില്‍ക്കണം എനിക്കിനിയുമിവിടെ,
ആഗ്രഹങ്ങളെ സ്വന്തമാക്കാന്‍.
ആരു സഹായിക്കും,
ഭൂമിയുടെ അവകാശികളെ,
നിങ്ങള്‍ക്കാവില്ലെ.
ഭൂരക്ഷകന്‍ എന്നെ-
കൈവിട്ടതെന്തെ,
ആര്‍ക്കുമാവില്ലെ?
ഒരുപക്ഷെ നിനക്കുപോലും,
കഴിയില്ലെ?
ഞാനാരെയും വിധിച്ചിട്ടില്ല,
എന്നിട്ടും എന്നെ വിധിച്ചതാരാണു.
ആരോടും പരിഭവമില്ല.
ഒന്നിനോടും,യാതൊന്നിനോടും,നിന്നോടും.

Apr 4, 2012

ആരു നീ,





വിദ്യാലയത്തിൽ മാഷിനോട് അമ്മ പറഞ്ഞു
“ഹൈന്ദവനെന്ന്”
പിന്നെയുമെന്നോടീ ചോദ്യം ആരാഞ്ഞു പലരും
“ജാതിയേത്”
വളർന്നപ്പോൾ “മനുഷ്യനെന്നോതി“ ഞാൻ
യൌവ്വനത്തിൽ അവൾക്കായ്
ക്രിസ്ത്യനായി,ബൈബിളെടുത്തു.
അതിലൊരു മതം ഞാൻ കണ്ടു
സ്നേഹം
ഗീതയിൽ കണ്ട സ്നേഹം
ബൈബിളും നൽകി.
ഇന്നീ പ്രവാസത്തിൽ
തുണയായ് വന്ന ഖുറാനിലും
സ്നേഹം
സ്നേഹത്തിൻ ഭാഷയാകും
ബൈബിളും,ഖുറാനും ഗീതയും
എന്നെ മനുഷ്യനാക്കി.
മതത്തിന്റെ മതിലുകളെന്നെ ഭ്രാന്തനുമാക്കി.