Apr 30, 2011
നിന്റെ വർഷപ്രിയ
തോഴാ നിനക്കെന്തിനീ പക
അവളൊരിക്കൽ നിന്റെയായിന്നെല്ലോ,
നിന്നെയവൾ ഹൃദയത്തിലേറ്റിയിരുന്നല്ലോ,
മൌനത്തിന്റെ താഴ്വരകൾ
മെല്ലെയിറങ്ങി നീയവൾക്കൊപ്പം
പ്രണയത്തിന്റെ കുന്നുകൾ-
കൈകോർത്ത് കയറിയതും,
അതിനപ്പുറമൊരു തടാകത്തിൽ-
നീന്തിത്തുടിച്ചതും
കുളിരകറ്റാൻ ചൂടേകിയതും
മറന്നുവോ തോഴാ
നീ ആഞ്ഞുകുത്തിയപ്പോഴും
അവളുടെ ഹൃദയം നിലച്ചില്ല.
വേദനിച്ചെങ്കിലും,കരഞ്ഞില്ല.
ഇന്നും നിക്കായ് തുടിക്കുന്ന മനവുമായ്
ഒരു ചോദ്യം മാത്രം
‘എന്തിനെന്റെ തണൽ നീയകറ്റി?'
ഉത്തരം നൽകൂ പ്രിയതോഴാ..
“ആരോടായിരുന്നു പക?”
നിന്റെ പ്രണയത്തോടോ..
Apr 22, 2011
വനചാരി
ഞാനൊരു കഥ പറയാം
എന്റെ കഥ
ജനിച്ചു.
ജീവിച്ചിട്ടില്ല.
ജയിച്ചിട്ടില്ല.
സഹിച്ചിട്ടുണ്ട്.
കരഞ്ഞിട്ടുണ്ട്.
കരഞ്ഞുകൊണ്ടെയിരിക്കുന്നു…..
എന്റെ കഥ തുടരുന്നു……
Apr 18, 2011
യാതികൻ
വിളക്ക്മരങ്ങൾ രാത്രിയെ കൊന്നൊടുക്കി.
വെളിച്ചമാണിപ്പോൾ നിശയിലും…
ഇനിയീ വീഥികളിലിരുട്ടില്ല…
തിരക്ക് നിറഞ്ഞ വഴികളിൽ
പ്രകാശം എന്റെ കണ്ണടപ്പിക്കുന്നു
എങ്കിലും തേടുന്നു ഞാൻ നിന്നെ
കാരണം എൻ വെളിച്ചം നീ,
നിന്റെ കണ്ണുകളിലെ തിളക്കം മതിയെനിക്കീ-
ഇരുളകറ്റാൻ……
എന്റെ വഴികളിലെന്നും.
വെളിച്ചമാണിപ്പോൾ നിശയിലും…
ഇനിയീ വീഥികളിലിരുട്ടില്ല…
തിരക്ക് നിറഞ്ഞ വഴികളിൽ
പ്രകാശം എന്റെ കണ്ണടപ്പിക്കുന്നു
എങ്കിലും തേടുന്നു ഞാൻ നിന്നെ
കാരണം എൻ വെളിച്ചം നീ,
നിന്റെ കണ്ണുകളിലെ തിളക്കം മതിയെനിക്കീ-
ഇരുളകറ്റാൻ……
എന്റെ വഴികളിലെന്നും.
Subscribe to:
Posts (Atom)